യോർക്ക് റീജിയണൽ പോലീസിന്റെ നേതൃത്വത്തിൽ 3.2 മില്യൺ ഡോളറിലധികം വിലമതിക്കുന്ന 52 മോഷ്ടിച്ച വാഹനങ്ങൾ കണ്ടെത്തി. 11 പേർക്കെതിരായി ഏകദേശം 96 കുറ്റങ്ങൾ ചുമത്തിയതായും പോലീസ് വ്യക്തമാക്കി.
2023 ഒക്ടോബർമുതൽ 2024 ജനുവരി വരെ പ്രൊജക്റ്റ് മാംമ്പ എന്ന പേരിൽ നടത്തിയ അന്വേഷണത്തിൽ, യോർക്ക് മേഖലയിൽ നിന്നും തെക്ക് പടിഞ്ഞാറൻ ഒന്റാറിയോയിലെ മറ്റ് ചില ഭാഗങ്ങളിൽ നിന്നും മോഷ്ടിച്ച വാഹനങ്ങളാണ് കണ്ടെത്തിയത്. മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ അസർബൈജാൻ, ജോർജിയ എന്നിവിടങ്ങളിലേക്ക് കടത്താൻ പദ്ധതിയുണ്ടായതായി പോലീസ് വ്യക്തമാക്കി. ഡിസംബറിലും ജനുവരിയിലും, വോൺ, ടൊറന്റോ, ലണ്ടൻ, കേംബ്രിഡ്ജ്, ബ്രാഡ്‌ഫോർഡ് എന്നിവയുൾപ്പെടെ ഒന്റാറിയോയിലുടനീളമുള്ള സ്ഥലങ്ങളിൽ പോലീസ് നടത്തിയ ആറ് റെയ്ഡുകളിലൂടെയാണ് മോഷ്ടിച്ച വാഹനങ്ങൾ കണ്ടെത്തിയത്.
