ഓൺലൈൻ റീട്ടെയിൽ ഭീമനായ ആമസോൺ ക്യുബെക്കിൽ നിന്ന് പിൻവാങ്ങുന്നതായി വ്യക്തമാക്കി കമ്പനി. രണ്ടുമാസത്തിനുള്ളിൽ പ്രവിശ്യയിലെ പ്രവർത്തനങ്ങൾ അവസാനിക്കുമെന്ന് ആമസോൺ പറയുന്നു. ഏഴ് ഓപ്പറേഷൻ സൈറ്റുകൾ, രണ്ട് സോർട്ടിംഗ് സെൻ്ററുകൾ, മൂന്ന് ഡെലിവറി സ്റ്റേഷനുകൾ, സോർട്ടിംഗ് സെൻ്ററുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു AMXL (എക്‌ട്രാ ലാർജ്) ഡെലിവറി സ്റ്റേഷൻ എന്നിവയിലെ പ്രവർത്തനമാണ് അവസാനിപ്പിക്കുക.
ക്യുബെക്കിലെ 1,700 സ്ഥിരം ജീവനക്കാരെയും 250 താൽക്കാലിക-സീസണൽ തൊഴിലാളികളെയും ബാധിക്കുമെന്ന് ആമസോൺ വക്താവായ ബാർബറ അഗ്രൈറ്റ് പറഞ്ഞു. സീസണൽ തൊഴിലാളികൾക്ക് അവരുടെ കരാറിൻ്റെ അവസാന ദിവസം വരെ നഷ്ടപരിഹാരം നൽകും. കൂടാതെ എല്ലാ ജീവനക്കാർക്ക് 14 ആഴ്ചത്തെ ശമ്പളം ഉൾപ്പെടെയുള്ള പാക്കേജുകളും ട്രാൻസിഷണൽ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് അഗ്രൈറ്റ് കൂട്ടിച്ചേർക്കുന്നു.
രണ്ടുമാസത്തിനുള്ളിൽ ക്യുബെക്കിലെ പ്രവർത്തനം അവസാനിക്കുമെന്ന് ആമസോൺ

Reading Time: < 1 minute