ശക്തമായ കാലാവസ്ഥ തുരുന്നതിനാൽ രാജ്യത്തുടനീളം മുന്നറിയിപ്പുകളും ജാഗ്രതകളും നൽകി എൺവയോൺമെന്റ് കാനഡ. ബ്രിട്ടീഷ് കൊളംബിയയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും പ്രത്യേക കാലാവസ്ഥാ പ്രസ്താവനകളും മഞ്ഞുവീഴ്ച മുന്നറിയിപ്പുകളും ഇന്ന് പ്രാബല്യത്തിൽ ഉണ്ട്. ആൽബെർട്ടയിലെയും സസ്കാച്വാവാനിലെയും ഭൂരിഭാഗവും പ്രദേശങ്ങളും അതിശൈത്യത്തിന്റെ മുന്നറിയിപ്പിൻ കീഴിലാണ്.ചില പ്രദേശങ്ങളിൽ രാത്രിയിലെ താപനില മൈനസ്-40 മുതൽ -50 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്നും കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി. തെക്കൻ ഒന്റാറിയോയിലും മഞ്ഞുവീഴ്ച മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ക്യൂബെക്കിൽ നിലവിൽ ജാക്വസ് കാർട്ടിയർ കടലിടുക്കിൽ ശീതകാല കൊടുങ്കാറ്റ് പ്രസ്താവനയും നൽകിയിട്ടുണ്ട്. ന്യൂ ബ്രൺസ്‌വിക്കിന്റെ ഭൂരിഭാഗവും മഞ്ഞുവീഴ്‌ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. . നോവ സ്കോട്ടിയയുടെ അറ്റ്ലാന്റിക് തീരത്ത് മഴ മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ട്. മിക്കവാറും എല്ലാ ന്യൂഫൗണ്ട്‌ലാന്റിനും കാറ്റിന്റെ മുന്നറിയിപ്പുകളും പ്രാബല്യത്തിൽ ഉണ്ട്.
