രാജ്യത്ത് നിന്ന് നാടുകടത്താൻ ഉത്തരവിട്ട ആളുകളെ നിരീക്ഷിക്കാൻ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയുമായി കാനഡ ബോർഡർ സർവീസസ് ഏജൻസി. ഒരു വ്യക്തിയുടെ വിവരങ്ങൾ സ്ഥിരീകരിക്കാനും ചെക്ക് ഇൻ ചെയ്യാനും കൂടാതെ അവരുടെ ലൊക്കേഷൻ ഡാറ്റ രേഖപ്പെടുത്താനും മൊബൈൽ റിപ്പോർട്ടിംഗ് ആപ്പ് ബയോമെട്രിക്‌സ് ഉപയോഗിക്കും.
വിദേശ പൗരന്മാർക്കും ഇമിഗ്രഷൻ എൻഫോഴ്സ്മെന്റ് നിബന്ധനകൾക്ക് വിധേയരായ സ്ഥിരതാമസക്കാർക്കും CBSA ഓഫീസിൽ നേരിട്ട് വരാതെ തന്നെ റിപ്പോർട്ട് ചെയ്യാൻ ആപ്ലിക്കേഷൻ വരുന്നതോടെ സാധിക്കും.
ഓരോ വർഷവും, രാജ്യം വിടാൻ ഉത്തരവിട്ട ഏകദേശം 2000 പേർ ഹാജരാകാറില്ല. ഇത് കാരണം, അധികൃതർ ഈ വ്യക്തികളെ കണ്ടെത്തുന്നതിനും ചില സന്ദർഭങ്ങളിൽ തടങ്കലിലാക്കുന്നതിനും വലിയ തോതിൽ സാമ്പത്തികവും,സമയവും മാറ്റിവെയ്ക്കേണ്ടിവരുന്നതായി ബോർഡർ സർവീസസ് ഏജൻസിയുടെ 2021റിപ്പോർട്ട് പറയുന്നു. ഇത്തരമൊരു ആപ്ലിക്കേഷന്റെ ആവശ്യകതയെ കുറിച്ച് 2021തന്നെ ഏജൻസി നിർദ്ദേശിച്ചിരുന്നു.







