dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Travel

പരിശോധനകള്‍ വേഗത്തില്‍, ഒപ്പം സുരക്ഷയും; വിമാനത്താവളങ്ങളില്‍ സിടി സ്‌കാനറുകളുമായി കാനഡ

Reading Time: < 1 minute

യാത്രക്കാര്‍ക്ക് പരിശോധനകള്‍ എളുപ്പമാക്കുന്നതിനും അപകടഭീഷണി ഉയര്‍ത്തുന്ന വസ്തുക്കളോ കണ്ടെത്തുന്നതിനും സാങ്കേതികവിദ്യയുമായി കനേഡിയന്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്യൂരിറ്റി അതോറിറ്റി. ഇതിന്റെ ഭാ​ഗമായി കാനഡയിലെ നിരവധി വിമാനത്താവളങ്ങളില്‍ സിടി സ്‌കാനറുകള്‍ സ്ഥാപിക്കും.
കമ്പ്യൂട്ടറൈസ്ഡ് എക്‌സ്-റേ ഇമേജിംഗ് വഴി 360 ഡിഗ്രി കാഴ്ചകള്‍ നല്‍കുന്ന സാങ്കേതികവിദ്യ വരും വര്‍ഷങ്ങളില്‍ രാജ്യത്തുടനീളമുള്ള എയര്‍പോര്‍ട്ട് ചെക്ക്‌പോസ്റ്റുകളില്‍ സ്ഥാപിക്കാനാണ് പദ്ധതി. ആദ്യത്തെ സിടി സ്‌കാനര്‍ മെഷീന്‍ വാന്‍കുവര്‍ വിമാനത്താവളത്തില്‍ സെക്യൂരിറ്റി സ്‌ക്രീനിംഗ് ഏരിയയില്‍ കണ്‍വെയര്‍ ബെല്‍റ്റുകളിലാണ് സ്ഥാപിച്ചു.
സിടി സ്‌കാനറുകള്‍ സ്ഥാപിക്കുന്നതോടെ യാത്രക്കാര്‍ ഇനി ലിക്വിഡ്, എയ്‌റോസോള്‍, ജെല്‍, അല്ലെങ്കില്‍ ലാപ്‌ടോപ്പുകള്‍ ഉള്‍പ്പെടെയുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ക്യാരി ഓണ്‍ ബാഗുകളില്‍ നിന്നും നീക്കേണ്ടതില്ലെന്നും പരിശോധനകള്‍ വേഗത്തില്‍ നടക്കുന്നതിനാല്‍ ക്യൂവില്‍ ദീര്‍ഘനേരം കാത്തിരിക്കേണ്ടി വരില്ലെന്നും വാന്‍കുവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സിഇഒ വ്രൂമാന്‍ പറഞ്ഞു. 

Leave a comment

Your email address will not be published. Required fields are marked *