പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലെ ചില മികച്ച കാൻഡിഡേറ്റുകൾക്ക് ഓപ്പൺ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ അവസരമൊരുക്കുന്ന താൽകാലിക നയവുമായി ഐആർസിസി. ജോബ് ഓഫർ, സാധുതയുള്ള വർക്ക് പെർമിറ്റ്, മെയ് ഏഴിനോ ശേഷമോ അവസാനിക്കുന്ന എന്നിവയുള്ള യോഗ്യതയുള്ള ന്യൂ കമർമാർക്ക് ഓപ്പൺ വർക്ക് പെർമിറ്റ് നേടാൻ ഇതുവഴി സാധിക്കും.
തങ്ങൾ താമസിക്കുന്ന പ്രവിശ്യയിൽ നിന്നുള്ള ഒരു സപ്പോർട്ട് ലെറ്ററും ഇവർ ഹാജരാക്കണം. ഓഗസ്റ്റ് 11 മുതൽ ഈ പോളിസി പ്രാബല്യത്തിൽ വന്നു. ഈ വർഷം ഡിസംബർ 31 വരെ നിലവിലുണ്ടാകും. മുൻകൂർ അറിയിപ്പ് കൂടാതെ എപ്പോൾ വേണമെങ്കിലും പിൻവലിക്കാമെന്ന് ഐആർസിസി അറിയിച്ചു.







