ജൂൺ മാസത്തിലെ രണ്ടാം വാരം കാനഡയുടെ വിവിധ ഭാഗങ്ങളിൽ തണുപ്പൻ കാലാവസ്ഥ ആയിരിക്കുമെന്ന് റിപ്പോർട്ട്. വടക്കൻ ഒന്റാരിയോയുടെ ഭാഗങ്ങളിൽ ഫ്രോസ്റ്റ് അഡ്വൈസറീസ് നിലവിലുണ്ട്. പ്രവിശ്യയിൽ ഇന്ന് തണുത്ത കാലാവസ്ഥ ആയിരിക്കുമെന്നാണ് പ്രവചനം. ചൊവ്വാഴ്ച രാവിലെയോടെ വടക്കൻ ഒന്റാരിയോയിലെ ടിമിൻസ്, കിർക് ലാൻഡ് ലെയ്ക്ക്, ചാപ്‌ലോ എന്നിവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ താപനില ഫ്രീസിങ് മാർക്കിലേക്ക് കൂപ്പ് കുത്തിയേക്കുമെന്ന് എൻവയോൺമെന്റ് കാനഡ വ്യക്തമാക്കി. ഒന്റാരിയോയുടെ ചില ഭാഗങ്ങളിൽ ഈയാഴ്ച തുടക്കത്തിൽ മഴയ്ക്കും സാധ്യത കാണുന്നുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ശേഷം മോൺട്രിയാലിലും മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂഫൗണ്ട് ലാൻഡ് ആൻഡ് ലാബ്രഡോറിൽ ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച വരെ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. സെൻട്രൽ,സൗത്തേൺ ആൽബർട്ടയിലും സസ്കചെവനിലും ഇടിമിന്നലിന് സാധ്യതയുണ്ട്.
ചിലയിടത്ത് മഴ, ചിലയിടത്ത് മഞ്ഞ് : കാനഡയിൽ ഈ ആഴ്ച കാലാവസ്ഥ ഇങ്ങനെ

Reading Time: < 1 minute