dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canadian Malayalam News Daily #Entertainment #movie

പൂനം പാണ്ഡെ മരിച്ചിട്ടില്ല, ആരാധകരോട് മാപ്പ് പറഞ്ഞ് നടി

Reading Time: < 1 minute

നടിയും മോഡലുമായ പൂനം പാണ്ഡെ സെർവിക്കൽ ക്യാൻസർ ബാധിച്ചു മരണപ്പെട്ടുവെന്ന വാർത്തയിൽ വൻ ട്വിസ്റ്റ്. താൻ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പൂനം പാണ്ഡെ തന്നെ രംഗത്തെത്തി. സെർവിക്കൽ ക്യാൻസറിനെക്കുറിച്ചുള്ള അവബോധം നടത്തുന്നതിനു വേണ്ടിയാണ് ഇത്തരത്തിലൊരു പ്രചരണം നടത്തിയതെന്ന വാദവുമായാണ് പൂനം പാണ്ഡെ രംഗത്തെത്തിയിരിക്കുന്നത്. സെർവിക്കൽ ക്യാൻസറിനെ കുറിച്ചുള്ള അവബോധം വളർത്താൻ പൂനം പാണ്ഡെ തരിഞ്ഞെടുത്ത വ്യത്യസ്തമായ സമീപനം നിലവിൽ വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയേക്കും. കഴിഞ്ഞ ദിവസമാണ് പൂനം പാണ്ഡേ ക്യാൻസർ ബാധിച്ച് മരിച്ചുവെന്ന് വാർത്തകൾ പ്രചരിച്ചത്.
കഴിഞ്ഞ ദിവസം പൂനം പാണ്ഡെയുടെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഈ പോസ്റ്റ് അവരുടെ ആരാധകരെ ഞെട്ടിച്ചിരുന്നു. നിരവധി ഉപയോക്താക്കൾ പോസ്റ്റിൽ പ്രതികരണവുമായി എത്തിയിരുന്നു. പലരും ഇത് തമാശയാണോ എന്ന് ചോദിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. പൂതിയ ഏതെങ്കിലും പ്രൊജക്റ്റ് പ്രൊമോട്ട് ചെയ്യാൻ പൂനവുമായി ബന്ധപ്പെട്ട സംഘം നടത്തുന്ന തന്ത്രമാണോ ഇതെന്ന ചോദവും സമുമഹാധ്യമങ്ങളിൽ ഉയർന്നിരുന്നു. സെർവിക്കൽ ക്യാൻസറിനെ കുറിച്ച് ബോധവൽക്കരണം നടത്താൻ പൂനം പാണ്ഡേ ആഗ്രഹിക്കുന്നുവെന്നും അതിൻ്റെ ഭാഗമായുഒള്ള പോസ്റ്റാണ് ഇതെന്നും ചിലർ അഭിപ്രായപ്പെട്ടപ്പോൾ നടിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന സംശയമാഎണ് ചിലർ ഉയർത്തിയത്.

Leave a comment

Your email address will not be published. Required fields are marked *