അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ അവകാശം അപകടത്തിലാണെന്ന് ഭൂരിഭാഗം കനേഡിയന്മാരും കരുതുന്നതായി സർവേ. കാനഡയിൽ അഭിപ്രായ സ്വാതന്ത്ര്യം ഭീഷണിയിലാണെന്ന് 57 ശതമാനം കനേഡിയന്മാരും സർവേയിൽ വ്യക്തമാക്കി. 34 ശതമാനം ഭീഷണിയെ കാര്യമാക്കുന്നില്ല. 23 ശതമാനം പേർ ഭീഷണി ഗുരുതരമായണെന്നും 36 ശതമാനം പേർ തങ്ങളുടെ സംസാര സ്വാതന്ത്ര്യത്തിന് അപകടമൊന്നുമില്ലെന്ന് അഭിപ്രായപ്പെട്ടപ്പോൾ ഏഴ് ശതമാനം പേർ തങ്ങൾക്കറിയില്ലെന്നും സർവേ പറയുന്നു.
നാലിൽ മൂന്ന് പേർ (76%) തങ്ങളുടെ അഭിപ്രായങ്ങൾ പറയാൻ സാധിക്കാറുണ്ടെന്ന് പറഞ്ഞു, എന്നാൽ ഗർഭഛിദ്രം, തോക്ക് നിയന്ത്രണം, കുടിയേറ്റം തുടങ്ങിയ വിവാദപരമായ വിഷയങ്ങളിൽ വരുമ്പോൾ അഭിപ്രായങ്ങൾ പറയുന്നത് 71% മാത്രമാണെന്നും സർവേ കണ്ടെത്തി.
ഏപ്രിൽ 26 മുതൽ ഏപ്രിൽ 28 വരെ 1,610 കനേഡിയൻമാരിൽ ഓൺലൈനായാണ് ലെഗർ സർവേ നടത്തിയത്.
അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നതായി പറഞ്ഞവരിൽ 76 ശതമാനം പേരും അഭിപ്രായ സ്വാതന്ത്ര്യം കാനഡയിൽ അപകടത്തിലാണെന്ന് തങ്ങൾ ഭയപ്പെടുന്നതായി സർവേ കണ്ടെത്തി. ലിബറൽ വോട്ടർമാരിൽ, 61 ശതമാനം പേർ അഭിപ്രായസ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്ന് തങ്ങൾക്ക് തോന്നുന്നില്ലെന്നും വ്യക്തമാക്കുന്നു.
കാനഡയിൽ അഭിപ്രായസ്വാതന്ത്ര്യം അപകടത്തിൽ ; സർവേ
Reading Time: < 1 minute






