കാനഡയുടെ ഇമിഗ്രേഷൻ ബാക്ക്‌ലോഗ് വീണ്ടും ഉയർന്നതായി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ(ഐആർസിസി). ഏകദേശം 25 ലക്ഷം അപേക്ഷകൾ പ്രോസസ്സിംഗിലാണെന്ന് ഐആർസിസി പറയുന്നു. ഇവയിൽ, 11 ലക്ഷം അപേക്ഷകൾ ബാക്ക്‌ലോഗിലാണെന്നും ഏജൻസി വ്യക്തമാക്കി.
സെപ്റ്റംബർ 30 വരെ, മൊത്തം 2,450,600 പൗരത്വം, സ്ഥിര താമസം, താത്കാലിക താമസ അപേക്ഷകൾ എന്നിവ പ്രോസസ്സ് ചെയ്തതായി ഐആർസിസി റിപ്പോർട്ട് പറയുന്നു. ഇതിൽ 1,097,000 അപേക്ഷകൾ ബാക്ക്‌ലോഗിലാണ്. ഓഗസ്റ്റിലെ ബാക്ക്‌ലോഗ് ഡാറ്റയിൽ നിന്ന് 1.73% വർധനവ് ഉണ്ടായി. ജൂലായ് അവസാനത്തെ ഡാറ്റയുമായി താരതമ്യം ചെയ്യുമ്പോൾ താത്കാലിക താമസ അപേക്ഷകളിൽ കൂടുതൽ വർധനയുണ്ടായതായി റിപ്പോർട്ട് പറയുന്നു.







