സെപ്തംബർ മുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 24 മണിക്കൂർ ജോലി ചെയ്യാമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ. കോവിഡ് -19 പകർച്ചവ്യാധിയുടെ സമയത്ത് തൊഴിൽക്ഷാമം ലഘൂകമാക്കുന്നതിനായി ലിബറൽ പാർട്ടി വിദ്യാർത്ഥികൾക്കുള്ള 20 മണിക്കൂർ വർക്ക് പരിധി താൽക്കാലികമായി ഒഴിവാക്കിയിരുന്നു. ഈ ഇളവ് ഏപ്രിൽ 30 അവസാനിക്കും. സെപ്റ്റംബർ വരെ വർക്ക് പരിധി ആഴ്ചയിൽ 20 മണിക്കൂറായി തുടരും.
വേനൽക്കാലത്തും ശീതകാല അവധിക്കാലത്തും സ്‌കൂളിന് അവധിയായിരിക്കുമ്പോൾ അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാൻ കഴിയുന്ന മണിക്കൂറുകളുടെ എണ്ണത്തിന് പരിധികളില്ല.താൽക്കാലിക ഇളവ് വിദ്യാർത്ഥികളെ അവരുടെ പഠനത്തിൽ നിന്ന് വ്യതിചലിപ്പിക്കുമെന്നും താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമുകളുടെ ലക്ഷ്യത്തെ ദുർബലപ്പെടുത്തുമെന്നും 2022 ൽ വകുപ്പ് ഉദ്യോഗസ്ഥർ സർക്കാരിന് മുന്നറിയിപ്പ് നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആശ്വാസം; ആഴ്ചയിൽ 24 മണിക്കൂർ ജോലി ചെയ്യാം
Reading Time: < 1 minute






