ടൊറൻ്റോയിൽ ഇന്ന് ശക്തമായ മഞ്ഞ് വീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം. GTA യുടെ വടക്ക് ഭാഗത്തുള്ള ബാരി, ബ്രേസ്ബ്രിഡ്ജ്, ഗ്രാവൻഹർസ്റ്റ്, പാരി സൗണ്ട് എന്നിവിടങ്ങളിൽ എൻവയോൺമെന്റ് കാനഡ മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ 20 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടായേക്കും. മണിക്കൂറിൽ രണ്ട് മുതൽ മൂന്ന് സെൻ്റീമീറ്റർ വരെയാണ് ഏറ്റവും ഉയർന്ന മഞ്ഞുവീഴ്ച നിരക്ക്.
കനത്ത മഞ്ഞുവീഴ്ചയിൽ ചിലപ്പോൾ ദൃശ്യപരത പെട്ടെന്ന് കുറഞ്ഞേക്കാമെന്നും ഹൈവേകൾ, റോഡുകൾ, നടപ്പാതകൾ, പാർക്കിംഗ് സ്ഥലങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ മഞ്ഞ് അടിഞ്ഞുകൂടി യാത്ര ദുഷ്കരമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ക്രിസ്മസ് ദിവസം ടൊറൻ്റോയിലും പ്രവിശ്യയുടെ മറ്റ് ഭാഗങ്ങളിലും മഞ്ഞ്മഴയ്ക്ക് സാധ്യതയുണ്ട്. ബോക്‌സിംഗ് ദിനത്തിൽ മേഘാവൃതമായ ആകാശവും ഉയർന്ന താപനില 2 ഡിഗ്രി സെൽഷ്യസും പ്രവചിട്ടുണ്ട്. വെള്ളിയാഴ്ച 5 ഡിഗ്രി സെൽഷ്യസും ശനിയാഴ്ച 6 ഡിഗ്രി സെൽഷ്യസും ഞായറാഴ്ച 7 സെൽഷ്യസായും താപനില ഉയരുമെന്ന് ഏജൻസി പറയുന്നു.
