dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

ശ്രുതിക്ക്‌ സർക്കാർ ജോലി, അർജുന്റെ കുടുംബത്തിന്‌ ഏഴ്‌ ലക്ഷം

Reading Time: < 1 minute

തിരുവനന്തപുരം: ഷിരൂർ മണ്ണിടിച്ചലിൽ ജീവൻ നഷ്‌ടപ്പെട്ട അർജുന്റെ കുടംബത്തിന്‌ ഏഴ്‌ ലക്ഷം രൂപ നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിലുണ്ടായ ദുരന്തത്തിൽ സർവതും നഷ്‌ടമായ ശ്രുതിക്ക്‌ സർക്കാർ ജോലി നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു.
വയനാട്‌ ദുരന്തത്തിൽ രക്ഷിതാക്കളെ നഷ്‌ടമായ കുട്ടികൾക്കുള്ള നഷ്‌ടപരിഹാരവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അച്ഛനേയും അമ്മയേയും നഷ്‌ടമായ കുട്ടികൾക്ക്‌ 10 ലക്ഷം രൂപയും ഒരു രക്ഷിതാവിനെ നഷ്‌ടമായ കുട്ടികൾക്ക്‌ അഞ്ച്‌ ലക്ഷം രൂപയുമാണ്‌ പ്രഖ്യാപിച്ചത്‌. വനിതാ-ശിശു വികസന വകുപ്പാണ്‌ തുക നൽകുക.

Leave a comment

Your email address will not be published. Required fields are marked *