ബീജിങ്: ചൈനയിൽ തുടർച്ചയായി രണ്ടാം വർഷവും ജനസംഖ്യാ നിരക്കിൽ കാര്യമായ ഇടിവെന്ന് കണക്കുകൾ. 2023-ൽ ജനസംഖ്യ ഏകദേശം 20 ലക്ഷം (.15 ശതമാനം) കുറഞ്ഞ് 140.9 കോടിയായി. 2022ൽ 8.5 ലക്ഷത്തിന്റെ കുറവാണുണ്ടായത്. ചൈനയുടെ ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോയുടേതാണ് കണക്കുകൾ. 2023ൽ മൊത്തം മരണം 6.6 ശതമാനം വർധിച്ച് 11.1 കോടിയായി.
പുതിയ ജനനം 5.7 ശതമാനം കുറഞ്ഞ് 90.2 ലക്ഷമായി. 2022ൽ 6.77 ആയിരുന്ന ജനന നിരക്ക് 6.39 ആയി കുറഞ്ഞു. കുറഞ്ഞ ജനനനിരക്കിനോടൊപ്പം ഉയർന്ന കോവിഡ് മരണ നിരക്കും ജനസംഖ്യാ നിരക്ക് ഇടിയാൻ കാരണമായി.
