ഗ്രേറ്റർ ടൊറൻ്റോ, ഹാമിൽട്ടൺ ഏരിയയിലെ ഗതാഗത പ്രശ്നം കാരണം ജനങ്ങൾ നഗരം വിടാൻ ആലോചിക്കുന്നതായി സർവേ . ഗതാഗത പ്രശ്നം സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കുന്നതായും ടൊറൻ്റോ റീജിയൻ ബോർഡ് ഓഫ് ട്രേഡ് കമ്മീഷൻ വ്യക്തമാക്കുന്നു.
ബോർഡിനായി ഇപ്സോസ് നടത്തിയ സർവേയിൽ ഗതാഗത പ്രശ്നം കാരണം 53 ശതമാനം സർവേയിൽ പങ്കെടുത്തവരും നഗരം വിടാൻ ആലോചിക്കുന്നതായും ട്രാഫിക്കും തിരക്കും ജിടിഎ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായി 85 ശതമാനം വിശ്വസിക്കുന്നതായും സർവേ പറയുന്നു. തിരക്ക് കാരണം തങ്ങൾ ഷോപ്പിങ്ങോ വിനോദത്തിനോ സ്പോർട്സ് കാണാനോ പോകുന്നത് ഒഴിവാക്കുന്നുവെന്ന് പ്രതികരിച്ചവരിൽ പകുതിയോളം പേരും പറയുന്നു. സർവേയിൽ പങ്കെടുത്തവരിൽ 68 ശതമാനവും നിർമ്മാണ പ്രവർത്തനങ്ങൾ തിരക്കിൻ്റെ പ്രധാന കാരണമായതായും സർവേ കണ്ടെത്തി.
ജൂൺ 7 നും 14 നും ഇടയിൽ ടൊറൻ്റോ, ഹാമിൽട്ടൺ, ഡർഹാം, ഹാൾട്ടൺ, പീൽ, യോർക്ക് എന്നിവിടങ്ങളിലെ 1,000 ആളുകളിലാണ് ഇപ്‌സോസ് നടത്തിയ സർവേ നടത്തിയത്.
ടൊറൻ്റോയിലെ ഗതാഗത പ്രശ്നം; നഗരം വിടാനൊരുങ്ങി ജനങ്ങൾ: സർവേ

Reading Time: < 1 minute