പാരിസ്: 77ാമത് കാൻ ചലച്ചിത്രമേളയിൽ പുതുചരിത്രം കുറിച്ച് നടി അനസൂയ സെൻഗുപ്ത. മികച്ച നടിക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ അഭിനേത്രിയാണ് അനസൂയ. ഫിലിം ഫെസ്റ്റിവലിലെ അൺ സെർട്ടെൻ റിഗാർഡ് സെഗ്‌മെൻ്റിലാണ് അനസൂയ മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്.
ബൾഗേറിയൻ സംവിധായകൻ കോൺസ്റ്റൻ്റെെൻ ബൊചാനോവ് ഒരുക്കിയ ഇന്ത്യൻ ചിത്രം ‘ദി ഷെയിംലെസ്സ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ഡൽഹിയിലെ വേശ്യാലയത്തിലെ ലൈംഗികത്തൊഴിലാളിയുടെ കഥയാണ് ചിത്രം പറഞ്ഞത്. ക്വിയർ കമ്മ്യൂണിറ്റിക്കും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും വേണ്ടി പുരസ്കാരം സമർപ്പിക്കുന്നുവെന്ന് അനസൂയ സെൻഗുപ്ത പറഞ്ഞു.
കാനിൽ ചരിത്രം, മികച്ച നടിയാകുന്ന ആദ്യ ഇന്ത്യക്കാരിയായി അനസൂയ സെൻഗുപ്ത
Reading Time: < 1 minute






