ടെക്‌സസില്‍ ആഞ്ഞടിച്ച ബെറില്‍ ചുഴലിക്കാറ്റ് കാരണം ടൊറന്റോ, ജിടിഎ ഉൾപ്പൊടെയുള്ള തെക്കൻ ഒന്റാറിയോയിൽ കനത്ത മഴ. ടൊറൻ്റോ ഉൾപ്പെടെ തെക്കൻ ഒൻ്റാറിയോയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഫെഡറൽ കാലാവസ്ഥാ ഏജൻസി മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടൊറൻ്റോയിലും പരിസര പ്രദേശങ്ങളിലും 60 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കുന്നതായും ചില പ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിക്കാനും സാധ്യയുണ്ടെന്നും കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി,.
കനത്ത മഴ വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളക്കെട്ടിനും കാരണമാകും. താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശിക വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും എൻവയോൺമെന്റ് കാനഡ പറയുന്നു.
ഇന്ന് മണിക്കൂറില്‍ 20 മുതല്‍ 40 മില്ലിമീറ്റര്‍ വരെ മഴ പെയ്‌തേക്കുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ പറയുന്നു. ബെറില്‍ ചുഴലിക്കാറ്റിന്റെ കൃത്യമായ ദിശ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും ചില സ്ഥലങ്ങളില്‍ മഴയുടെ അളവ് 50 മില്ലിമീറ്ററില്‍ കൂടുതലാകുമെന്നും ചില സമയങ്ങളില്‍ അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് ടൊറൻ്റോ ആൻഡ് റീജിയൻ കൺസർവേഷൻ അതോറിറ്റി (ടിആർസിഎ) വ്യക്തമാക്കിട്ടുണ്ട്.
അരുവികൾ, നദികൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പൊതുജനങ്ങളോട് വിട്ടുനിൽക്കണമെന്നും മത്സ്യബന്ധനം, കനോയിംഗ്, ഹൈക്കിംഗ് മുതലായവ ഉൾപ്പെടെയുള്ള എല്ലാ വിനോദ പ്രവർത്തനങ്ങളും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കനത്ത മഴ ഇന്ന് രാത്രിയും വ്യാഴാഴ്ചയും തുടരുമെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി പറയുന്നു.
കനത്ത മഴ: ടൊറന്റോയിൽ വെള്ളപ്പൊക്ക സാധ്യത, മുന്നറിയിപ്പ്

Reading Time: < 1 minute