dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Food #Immigration

അഗ്രി – ഫുഡ് പൈലറ്റ് പ്രോഗ്രാം : മാറ്റങ്ങൾ പ്രാബല്യത്തിൽ

Reading Time: < 1 minute

കാനഡയിലെ കാർഷിക – ഭക്ഷ്യ മേഖലകളിൽ തൊഴിലാളി ലഭ്യത ഉറപ്പാക്കാൻ നടപ്പിലാക്കിയ അഗ്രി – ഫുഡ് പൈലറ്റ് പ്രോഗ്രാമിൽ നിർദ്ദേശിച്ചിട്ടുള്ള രണ്ട് നിർണായക മാറ്റങ്ങൾ ഫെബ്രുവരി 10 മുതൽ പ്രാബല്യത്തിൽ വന്നു.
കാനഡയിൽ താമസിക്കുന്ന അപേക്ഷകർ അവരുടെ അപേക്ഷകൾ സമർപ്പിക്കുമ്പോൾ ജോബ് ഓഫറുമായി ബന്ധപ്പെട്ട ആവശ്യകതകളോ അല്ലെങ്കിൽ വിദ്യാഭ്യാസപരമായ ആവശ്യകതകളോ നിറവേറ്റണമെന്നതാണ് നിലവിൽ വന്ന ഒരു പ്രധാന മാറ്റം. വിദേശ തൊഴിലാളികളുടെ പ്രവർത്തി പരിചയം പരിഗണിക്കുമ്പോൾ ഓപ്പൺ വർക്ക് പെർമിറ്റ് പ്രകാരം നേടിയിട്ടുള്ള അനുഭവസമ്പത്തും പരിഗണിക്കും എന്നതാണ് മറ്റൊരു മാറ്റം.
2020 ൽ മൂന്നുവർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് അഗ്രി – ഫുഡ് പ്രോഗ്രാം കാനഡ നടപ്പാക്കിയത്. കഴിഞ്ഞ വർഷം ഇത് 2025 മെയ് വരെ നീട്ടുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റിലും പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയിരുന്നു.

immigration consultants
REG immigration consultants

Leave a comment

Your email address will not be published. Required fields are marked *