രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തണമെന്ന് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. ഫെഡറല്‍ സര്‍ക്കാർ ഇത്തരമൊരു തീരുമാനത്തിലെത്തിയില്ലെങ്കിൽ ഒന്റാരിയോയിലെയും കാനഡയിലെ മറ്റ് ജോലികളെയും ഇത് അപകടത്തിലാക്കുമെന്ന് ഫോര്‍ഡ് മുന്നറിയിപ്പ് നൽകി.
ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 100 ശതമാനത്തിലധികം തീരുവ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി അമേരിക്ക വ്യക്തമാക്കിയിരുന്നു. ചൈന കൃത്രിമമായി നിര്‍മിച്ച വില കുറഞ്ഞ ഇലക്ട്രിക് വിപണി കീഴടക്കുകയാണ്. ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ അതിപ്രസരം പ്രവിശ്യയിലെ കമ്പനികളെ സാരമായി ബാധിക്കും. അതിനാല്‍ ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ വേഗത്തില്‍ തീരമാനമെടുക്കണമെന്നും ഡഗ് ഫോര്‍ഡ് വ്യക്തമാക്കുന്നു. ഇലക്ട്രിക് വാഹന നിര്‍മാണം ബാറ്ററി നിര്‍മാണം തുടങ്ങിയവയില്‍ ഒന്റാരിയോ 43 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നേടിയിട്ടുണ്ട്.
തൊഴിൽ മേഖല അപകടത്തിൽ, ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്തമെന്ന് ഡഗ് ഫോര്‍ഡ്

Reading Time: < 1 minute