ബീസിയിലെ സറേയില്‍ കാണാതായതായ ഇന്ത്യന്‍ വംശജയായ യുവതി നവ്ദീപ് കൗര്‍(28 ) കൊല ചെയ്യപ്പെട്ടിരിക്കാമെന്ന് (ഫൗള്‍ പ്ലേ) അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഫെബ്രുവരി 22 ന് രാത്രി സറേയിലെ 78 അവന്യുവിനടുത്തുള്ള 23 സ്ട്രീറ്റിലാണ് നവ്ദീപ് കൗറിനെ അവസാനമായി കണ്ടത്. കേസുമായി ബന്ധപ്പെട്ട കേസ് വ്യാഴാഴ്ച ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം(ഐഎച്ച്‌ഐടി) ഏറ്റെടുത്തിരുന്നു. നവ്ദീപുമായി അടുത്തിടെ ബന്ധപ്പെട്ടിട്ടുള്ള ആരെങ്കിലും വിവരം ഐഎച്ച്‌ഐടിയെ അറിയിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ആദ്യം കേസ് ആര്‍സിഎംപിയുടെ മിസിംഗ് പേഴ്‌സണ്‍സ് യൂണിറ്റായിരുന്നു അന്വേഷിച്ചത്. അന്വേഷണത്തില്‍ ഫൗള്‍ പ്ലേയുടെ സൂചനകളുണ്ടായിരുന്നു. ഇതാണ് കേസ് ഐഎച്ച്‌ഐടി ഏറ്റെടുക്കാനുണ്ടായ കാരണം. സറേ ആര്‍സിഎംപി, ഇന്റഗ്രേറ്റഡ് ഫോറന്‍സിക് ഐഡന്റിഫിക്കേഷന്‍ യൂണിറ്റി, ബീസി കൊറോണേഴ്‌സ് സര്‍വീസ് എന്നിവയുടെ സഹായത്തോടെയാണ് ഹോമിസൈഡ് ടീം അന്വേഷിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1-877-551-4448 എന്ന നമ്പറില്‍ ഐഎച്ച്‌ഐടിയുമായി ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
