dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

പിഎൻപി എക്‌സ്‌പ്രസ് എൻട്രി; 1,613 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

ഏറ്റവും പുതിയ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ 1,613 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ(ഐആർസിസി). പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) നോമിനേഷനുള്ള എക്‌സ്‌പ്രസ് എൻട്രി ഉദ്യോഗാർത്ഥികളെ മാത്രം പരിഗണിച്ചാണ് നറുക്കെടുപ്പ് നടത്തിയത്. ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 743 ഉള്ള ഉദ്യോ​ഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
കഴിഞ്ഞ വർഷം, IRCC ഒക്ടോബറിലുടനീളം നാല് നറുക്കെടുപ്പുകളിലായി, 9,173 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു. സെപ്റ്റംബർ 19-ന് നടന്ന കനേഡിയൻ എക്‌സ്പീരിയൻസ് ക്ലാസ്സ് നറുക്കെടുപ്പിലൂടെ CRS സ്കോർ 509 ഉള്ള 4,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു. ജൂലൈ മുതൽ ഐആർസിസി സിഇസി ഉദ്യോഗാർത്ഥികൾക്ക് 21,800 ഐടിഎകൾ നൽകി.

Leave a comment

Your email address will not be published. Required fields are marked *