dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Toronto News #Travel

യാത്രാ സമയത്തിൽ വടക്കേ അമേരിക്കയിലെ രണ്ടാമത്തെ മോശം ന​ഗരമായി ടൊറന്റോ

Reading Time: < 1 minute

യാത്രാ സമയത്തിൽ വടക്കേ അമേരിക്കയിലെ രണ്ടാമത്തെ മോശം ന​ഗരമായി ടൊറന്റോ. യാത്രാ ദൈർഘ്യം കൂടിയ വടക്കേ അമേരിക്കയിലെ രണ്ടാമത്തെ ന​ഗരം ടൊറന്റോയും ഒന്നാമത്തേത് വാൻകൂവറാണെന്നും സർവേ പറയുന്നു. ജീവിത കാലത്ത് ഒരു വർഷവും ഏഴ് മാസവും പൊതു​ഗതാ​ഗതത്തിൽ ഒരു ശരാശരി ടൊറന്റോ നിവാസി ചിലവഴിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
യാത്രാ സമയം, കാത്തിരിപ്പ് സമയം, ട്രാൻസിറ്റ് മെച്ചപ്പെടുത്തൽ ഘടകങ്ങളെ ആസ്പദമാക്കി 17 രാജ്യങ്ങളിലെ 50 നഗരങ്ങളിലായി പൊതുഗതാഗത സംവിധാനങ്ങൾ തത്സമയം നാവിഗേറ്റ് ചെയ്യാൻ ആളുകളെ സഹായിക്കുന്ന സൗജന്യ ആപ്പായ മൂവിറ്റാണ് സർവേ നടത്തിയത്.
ടൊറൻ്റോയിലെ യാത്രക്കാർ യാത്രയ്‌ക്കായി ശരാശരി 55 മിനിറ്റ് ചെലവഴിക്കുന്നു, കൂടാതെ ജീവിത കാലത്ത് ഒരു വർഷവും ഏഴ് മാസവും പൊതു​ഗതാ​ഗതത്തിൽ ഒരു ശരാശരി ടൊറന്റോ നിവാസി ചിലവഴിക്കുന്നതായും സർവേ കണ്ടെത്തി. വാൻകൂവറിലെ യാത്രക്കാർ യാത്രയ്‌ക്കായി ശരാശരി 60 മിനിറ്റ് ചെലവഴിക്കുന്നതായും സർവേ പറയുന്നു.
മെക്‌സിക്കോ സിറ്റിയിൽ ഏറ്റവും ദൈർഘ്യമേറിയ യാത്രാ സമയം 67 മിനിറ്റാണ്. എന്നാൽ വെനീസ് 42 മിനിറ്റ് കൊണ്ട് ഏറ്റവും കുറഞ്ഞ യാത്രയ്ക്കുള്ള ഒന്നാം സ്ഥാനം സ്വന്തമാക്കി. ടൊറൻ്റോ ന്യൂയോർക്ക്, ബോസ്റ്റൺ, ചിക്കാഗോ എന്നിടങ്ങളിലെ ശരാശരി 14 മിനിറ്റാണ് കാത്തിരിപ്പ് സമയം.

Leave a comment

Your email address will not be published. Required fields are marked *