dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India

അമേരിക്കയില്‍ ഇന്ത്യൻ വിദ്യാര്‍ഥി മസ്തിഷ്കാഘാതം മൂലം മരിച്ചു

Reading Time: < 1 minute

ഹൈദരാബാദ്: ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയ ഹൈദരാബാദ് വിദ്യാർത്ഥി മസ്തിഷ്കാഘാതത്തെ തുടർന്ന് മരിച്ചു. 30 കാരനായ റുത്വിക് ആണ് മരിച്ചത്.അമേരിക്കയിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.ഫെബ്രുവരി 16 ന് സുഹൃത്തുക്കളുമൊത്തുള്ള ഉച്ചഭക്ഷണത്തിനിടെയാണ് റുത്വിക്ക് കുഴഞ്ഞുവീഴുന്നത്. ഉടൻ തന്നെ സുഹൃത്തുക്കള്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.
തുടർന്ന് നടത്തിയ പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. സ്‌ട്രോക്കിനെ തുടർന്ന് ഇടതുവശം പൂർണമായും തളർന്നിരുന്നു.
തിങ്കളാഴ്ച മൃതദേഹം ഹൈദരാബാദിലെത്തിക്കുകയും അവിടുന്ന് ത്രിമുല്‍ഗേരിയിലെ വീട്ടിലെത്തിക്കുകയും ചെയ്തു. അടുത്തിടെ 25 കാരനായ ഹൈദരാബാദ് വിദ്യാർഥി ഷെയ്ക് മുസമ്മില്‍ അഹമ്മദ് കാനഡയില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *