dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather

ജിടിഎയിൽ തണുപ്പ് തുടരും; വാരാന്ത്യത്തിലെ താപനില അറിയാം

Reading Time: < 1 minute

വരും ദിവസങ്ങളിലും ജിടിഎയിൽ ശക്തമായ തണുപ്പ് തുടരുമെങ്കിലും ഈ വാരാന്ത്യത്തോടെ നേരിയ കുറവുണ്ടാകുമെന്ന് എൻവയോൺമെന്റ് കാനഡ. ഇന്ന് രാവിലെ താപനില മൈനസ് 8 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നും എന്നാൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് കൂടിച്ചേരുന്നതോടെ മൈനസ് 16 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടുമെന്നും റിപ്പോർട്ട് പറയുന്നു.
ഇന്ന് ഉച്ചയ്ക്ക് ശേഷം സ്ഥിതി അൽപ്പം മെച്ചപ്പെടും, എന്നാൽ പകൽസമയത്തെ ഉയർന്ന താപനില – 3 ഡിഗ്രിയാണ്. ടൊറൻ്റോയിൽ ശനിയാഴ്ച ശക്തമായ തണുപ്പ് അനുഭവപ്പെടും. താപനില മൈനസ് 10 ഡിഗ്രി സെൽഷ്യസായിരിക്കും താപനില. കാറ്റുമായി കൂടിച്ചേർന്ന് മൈനസ് 15 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഞായറാഴ്ച പൽസമയത്തെ ഉയർന്ന താപനില 4 C ഉം തിങ്കളാഴ്ച 5 C ഉം ചൊവ്വാഴ്ച 4 C ഉം ആയിരിക്കും.
ടൊറൻ്റോ നഗരത്തിന് വടക്ക് ഭാ​ഗത്ത് വെള്ളിയാഴ്ച ചില സമയങ്ങളിൽ മണിക്കൂറിൽ 5 മുതൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ട് ഓർ‌മ്മപ്പെടുത്തുന്നു. ബ്രേസ്ബ്രിഡ്ജും ഗ്രാവൻഹർസ്റ്റും ഉൾപ്പെടെയുള്ള രാജ്യത്തിൻ്റെ ചില ഭാഗങ്ങൾ ഒറിലിയ പോലെ മഞ്ഞുവീഴ്ചയുടെ മുന്നറിയിപ്പിന് കീഴിലാണ്.

Leave a comment

Your email address will not be published. Required fields are marked *