dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #World

വീണ്ടും ജസ്റ്റിൻ ട്രൂഡോയെ പരിഹസിച്ച് ഡൊണാൾഡ് ട്രംപ്

Reading Time: < 1 minute

ജസ്റ്റിൻ ട്രൂഡോ’യെ വീണ്ടും പരിഹസിച്ച് ഡൊണാൾഡ് ട്രംപ്. “ഗ്രേറ്റ് സ്റ്റേറ്റ് ഓഫ് കാനഡയുടെ ഗവർണർ ജസ്റ്റിൻ ട്രൂഡോയ്‌ക്കൊപ്പം കഴിഞ്ഞ ദിവസം അത്താഴം കഴിച്ചതിൽ സന്തോഷമുണ്ട്. താരിഫുകളും വ്യാപാരവും സംബന്ധിച്ച ആഴത്തിലുള്ള ചർച്ചകൾ തുടരുന്നതിന് ഗവർണറെ വീണ്ടും കാണാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും ട്രംപ് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചിരുന്നു.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഗവർണറായും കാനഡയെ 51-ാം സംസ്ഥാനമാക്കാമെന്നും കഴിഞ്ഞ ദിവസം ട്രംപ് തമാശ പറഞ്ഞതിന് പിന്നാലെയാണ് പുതിയ പ്രസ്താവന.
കുടിയേറ്റക്കാരുടെയും മയക്കുമരുന്നിൻ്റെയും ഒഴുക്ക് തടയുന്നില്ലെങ്കിൽ കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നും രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും 25% നികുതി ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *