കാനഡയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി ബ്ലിക് ഒപ്പീനിയന് നടത്തിയ പുതിയ സര്‍വേ. ടൊറന്റോ, വാന്‍കുവര്‍, എഡ്മന്റണ്‍, കാല്‍ഗറി എന്നീ നഗരങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം കുറ്റകൃത്യങ്ങളാണെന്ന് സര്‍വേയിൽ പങ്കെടുത്ത അഞ്ചില്‍ ഒരാള്‍ വ്യക്തമാക്കി. എഡ്മന്റണ്‍, കാല്‍ഗറി, വാന്‍കുവര്‍ എന്നിവടങ്ങളില്‍ മയക്കുമരുന്ന് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളാണ് ഏറ്റവും കൂടുതലെന്ന് സര്‍വേ പറയുന്നു.
രാജ്യത്തുടനീളമുള്ള നഗരങ്ങളില്‍ പിയോഡ് ഉപയോഗവും കുത്തനെ വര്‍ധിച്ചു. ബ്രിട്ടീഷ് കൊളംബിയയില്‍ ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 1,365 പേര്‍ക്കാണ് അമിതമായ മയക്കുമരുന്ന് ഉപയോഗത്തിലൂടെ ജീവന് നഷ്ടമായി. ആല്‍ബെര്‍ട്ടയില്‍ 2023 ല്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 2000 പേര് മരിച്ചു. കാല്ഗറിയിയില് 660 പേരും എഡ്മന്റണില്‍ 743 പേരും മയക്കുമരുന്ന് ഉപയോഗം മൂലം മരണപ്പെട്ടു.
ടൊറന്റോയില്‍ പ്രധാന ആശങ്ക തോക്ക് ആക്രമണങ്ങളും വാഹന മോഷണവുമാണ്. ഈ വര്‍ഷം ടൊറന്റോയില്‍ തോക്ക് ആക്രമണങ്ങളില്‍ ഗണ്യമായ വര്ധനനയുണ്ടായി. 2023 നെ അപേക്ഷിച്ച് 46 ശതമാനം വര്‍ധനയും മരണങ്ങളില്‍ 66 ശതമാനം വര്‍ധനയും ഉണ്ടായി.







