കാനഡയിൽ തൊഴിലില്ലായ്മ നിരക്ക് മാർച്ചിൽ 6.1 ശതമാനമായി ഉയർന്നു. കൂടുതൽ ആളുകൾ ജോലി തേടുകയും സമ്പദ്‌വ്യവസ്ഥയിൽ പുതിയ ജോലികൾ സൃഷ്ടിക്കപ്പെടാതിരിക്കുകയും ചെയ്തതോടെയാണ് നിരക്ക് കുതിച്ചുയർന്നത്. ഫെബ്രുവരിൽ 5.8 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. 022 വേനൽക്കാലത്തിന് ശേഷമുള്ള തൊഴിലില്ലായ്മ നിരക്കിലെ ഏറ്റവും വലിയ വർദ്ധനയാണിത്.
കഴിഞ്ഞ മാസങ്ങളിൽ തൊഴിലവസരങ്ങളിൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും, കഴിഞ്ഞ കുറേ മാസങ്ങളായി മിതമായ വർദ്ധനവിന് ശേഷം സമ്പദ്‌വ്യവസ്ഥ 2,200 തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്തതായും ഫെഡറൽ ഏജൻസിയുടെ ലേബർ ഫോഴ്‌സ് സർവേ പറയുന്നു.
നിരക്ക് വർധിക്കുന്നതിന് പ്രധാന കാരണം താമസ-ഭക്ഷണ സേവന മേഖലയിലെ ജോലി നഷ്ടമാണ്. ഇതിനെ തുടർന്ന് വ്യാപാരം, മൊത്തവിൽ വ്യാപാരം, പ്രൊഫഷണൽ, ശാസ്ത്രീയ, സാങ്കേതിക സേവനങ്ങൾ എന്നീ മേഖലകളിലും ജോലി നഷ്ടമായി. എന്നാല്‍, ആരോഗ്യ പരിചരണ, സാമൂഹിക സഹായം എന്നീ മേഖലകളിൽ തൊഴിലവസരങ്ങൾ വർധിച്ചു. കൂടുതലായി ആളുകൾ ജോലി തേടുകയോ താൽക്കാലികമായി ജോലി നഷ്ടപ്പെടുകയോ ചെയ്തതോടെയാണ് നിരക്ക് കൂടിയതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു.






