dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Toronto News

ടൊറന്റോയില്‍ പോലീസ് കുതിരയെ ദ്രോഹിച്ച സ്ത്രീയ്ക്കെതിരെ തിരച്ചില്‍ തുടരുന്നു 

Reading Time: < 1 minute

ടൊറന്റോയിലെ കാബേജ്ടൗണില്‍ പലസ്തീന്‍ അനുകൂല റാലിക്കിടെ പോലീസ് കുതിരയെ ദ്രോഹിച്ച സ്ത്രീയ്ക്കായി തിരച്ചില്‍ തുടരുന്നു. മാര്‍ച്ച് 30ന് ഡൗണ്‍ടൗണ്‍ കോറില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഭവം. പ്രതിഷേധ പ്രകടനത്തിനിടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സഹായിച്ച ടൊറന്റോ പോലീസ് സര്‍വീസിന്റെ കുതിരയെയാണ് ഒരു സ്ത്രീ കൊടിമരം ഉപയോഗിച്ച് അടിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കുതിരയ്ക്ക് പരുക്കൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 
50 നും 60 നും ഇടയില്‍ പ്രായം തോന്നിക്കുന്ന സ്ത്രീയാണ് അതിക്രമം നടത്തിയത്. സ്ത്രീയുടെ ഫോട്ടോയും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. 
പ്രകടനത്തിനിടയില്‍ മുന്നറിയിപ്പ് കൂടാതെ പോലീസ് അമിതമായി ബലപ്രയോഗം നടത്തുന്നുവെന്ന് പലസ്തീന്‍ അനുകുല പ്രകടനക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം പോലീസ് നിഷേധിച്ചു. പരിപാടിക്കിടെ അതിക്രമം നടത്തിയ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. 

Leave a comment

Your email address will not be published. Required fields are marked *