എമിറേറ്റ്‌സ് എയര്‍ലൈൻ ക്യാബിന്‍ ക്രൂവിലേക്ക് നിയമനത്തിനായി മെട്രോ വാന്‍കുവറില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ജൂലൈ 27 ശനിയാഴ്ച രാവിലെ 9 മണിക്ക് ഹില്‍ട്ടണ്‍ വാന്‍കുവര്‍ മെട്രോ ടൗണിലാണ് ജോബ് ഫെയര്‍. തൊഴില്‍മേളയിലേക്ക് പ്രീ രജിസ്‌ട്രേഷന്‍ ആവശ്യമില്ല.
ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും പ്രാവീണ്യം ഉണ്ടായിരിക്കണം. അധിക ഭാഷകള്‍ അറിയുന്നവര്‍ക്കും പ്രത്യേക പരിഗണന ഉണ്ടായിരിക്കും. കുറഞ്ഞത് 21 വയസ് പ്രായമുള്ള യുവാക്കൾക്കാണ് അവസരം. യുഎഇയുടെ തൊഴില്‍ വിസ നിയമങ്ങളും പാലിക്കേണ്ടതുണ്ട്.
ഹോസ്പിറ്റാലിറ്റിയിലോ കസ്റ്റമര്‍ സര്‍വീസിലോ ഒരു വര്‍ഷത്തെ പ്രത്യേക പരിചയമോ കുറഞ്ഞത് ഗ്രേഡ് 12 വിദ്യഭ്യാസമോ ആവശ്യമില്ല. യൂണിഫോമിലായിരിക്കുമ്പോള്‍ ദൃശ്യമാകുന്ന ടാറ്റൂകള്‍ പാടില്ല തുടങ്ങിയ നിബന്ധനകളും എയര്‍ലൈന്‍ മുന്നോട്ടുവെക്കുന്നു. പ്രതിമാസം 10,170 ദിര്‍ഹം (3,785 കനേഡിയന്‍ ഡോളര്‍)ആണ് ശരാശരി ആരംഭ ശമ്പളം.
എമിറേറ്റ്‌സ് എയര്‍ലൈൻ ജോബ് ഫെയര്‍; മെട്രോ വാന്‍കുവറില്‍ ജൂലൈ 27- ന്
Reading Time: < 1 minute






