ഞായറാഴ്ച രാത്രി കാൽഗറിയിലെ ഡാഷ്‌മേഷ് സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന സംഘർഷത്തിനിടെ നിരവധി ആളുകൾക്ക് പരിക്കേറ്റതായി കാൽഗറി പൊലീസ് അറിയിച്ചു. ഏകദേശം 9 മണിയോടെ, വടക്കുകിഴക്കൻ കാൽഗറിയിലെ സിഖ് ക്ഷേത്രത്തിൽ പ്രതിഷേധം നടക്കുന്നതിനിടെ അക്രമം പൊട്ടിപ്പുറപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. പ്രകടനത്തിനിടെയുണ്ടായ ആക്രമണത്തിൽ നാലുപേർക്ക് നിസ്സാരമായി പരിക്കേറ്റതായും പോലീസ് പറയുന്നു.
ക്ഷേത്ര കമ്മിറ്റിയുടെ നിയമലംഘനങ്ങൾ, തെറ്റായ പ്രവൃത്തികൾ എന്നിവയ്‌ക്കെതിരെ പ്രതികരിക്കാനാണ് ഞങ്ങൾ ഒത്തുകൂടിയതെന്ന് പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളായ ഗുർപർതാപ് ബെയ്‌ഡ്‌വാൻ പറയുന്നു. നിലവിലെ ക്ഷേത്ര നേതൃത്വം സിഖ് മതത്തിന്റെ നിയമങ്ങൾ പാലിക്കുന്നില്ലെന്നും, സിഖ് മതത്തിന്റെ ഭരണകൂടത്തെ അനുസരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആശയവിനിമയക്കുറവ്, സമൂഹത്തിലെ സംഘർഷങ്ങൾ പരിഹരിക്കാൻ തയ്യാറാകാത്തത്, പൊതുവായ അശ്രദ്ധ എന്നിവയും നേതാക്കൾക്കെതിരെ പ്രതിഷേധക്കാർ ആരോപിക്കുന്നു. ഒരു തവണ പോലും കമ്മിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി പ്രതിഷേധക്കാരുമായി ആശയവിനിമയം നടത്തുന്നത്ന് തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
