അതിർത്തി സുരക്ഷയും സമഗ്രതയും വർധിപ്പിക്കാൻ കൂടുതൽ നടപടികൾ പ്രഖ്യാപിച്ച് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ. വ്യാപുതിയ നിയന്ത്രണം നിലവിൽ വരുന്നതോടെ കാനഡയുടെ അഭയ പദ്ധതി ദുരുപയോഗം ചെയ്യുന്ന ഇമിഗ്രേഷൻ കൺസൾട്ടൻ്റുമാരിൽ നിന്നും കനത്ത പിഴ ഈടാക്കുമെന്ന് മന്ത്രി പറഞ്ഞു.
പുതിയ നിയന്ത്രണങ്ങൾ പ്രകാരം, ഐആർസിസിക്കും കോളെജ് ഓഫ് ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് കൺസൾട്ടൻ്റുകൾക്കും $1.5 ദശലക്ഷം ഡോളർ വരെ പിഴ ചുമത്താനും വ്യാജ ഇമിഗ്രേഷൻ കൺസൾട്ടൻ്റുമാരുടെ പേരുകൾ ഐആർസിസി വെബ്സൈറ്റുകളിൽ പ്രദർശിപ്പിക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിർത്തി സുരക്ഷിതമാക്കുന്നതിനും വഞ്ചന കേസുകൾ അവസാനിപ്പിക്കുന്നതിനുമായി, യുഎസുമായുള്ള കാനഡയുടെ വിവരങ്ങൾ പങ്കിടൽ കരാർ നീട്ടുമെന്ന് മില്ലർ വ്യക്തമാക്കി. വിദേശ രാജ്യങ്ങളുമായി ഡാറ്റ പങ്കിടുന്നതിന് ഗവൺമെൻ്റിന് നടപടിക്രമങ്ങളുണ്ടെങ്കിലും, കാനഡയിലെയും യുഎസിലെയും സ്ഥിര താമസക്കാരെ ഉൾപ്പെടുത്തുന്നതിനായി ഈ പ്രക്രിയകളുടെ വ്യാപ്തി വിപുലീകരിക്കും.
കാനഡയിലേക്കുള്ള സന്ദർശക വിസ അപേക്ഷകളിൽ കൂടുതൽ സൂക്ഷ്മപരിശോധന നടത്തിയിട്ടുണ്ടെന്ന് മന്ത്രി മില്ലർ പറഞ്ഞു.2024 ജൂൺ മുതൽ യുഎസിലേക്ക് അനധികൃതമായി കടക്കുന്ന വിദേശ പൗരന്മാരിൽ മൊത്തത്തിൽ 89% കുറവുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിൽ ഏറ്റവും കൂടുതൽ ദുരുപയോഗം നടക്കുന്ന രാജ്യങ്ങളിൽ വിസ നിരസിക്കുന്നത് 61 ശതമാനത്തിലധികം വർധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാനഡ; വ്യാജ ഇമിഗ്രേഷൻ കൺസൾട്ടൻസികൾക്ക് 1.5 മില്ല്യൺ ഡോളർ പിഴ
Reading Time: < 1 minute






