dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

വയനാട്ടിൽ ഉരുൾപൊട്ടൽ; 100 കടന്ന് മരണം, നിരവധി പേരെ കാണാതായി

Reading Time: < 1 minute

വയനാട് മുണ്ടക്കൈയ്യിൽ പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് ഉരുൾപൊട്ടിയത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ വീണ്ടും ഉരുൾപൊട്ടി. ദുരന്തത്തിൽ നിരവധി പേർ മരിച്ചതായും കൂടൂതൽ പേർ കുടുങ്ങി കിടക്കുന്നതായും കേരള സർക്കാർ വ്യക്തമാക്കി.
വൈകുന്നേരം 4.50 വരെ 108 മരണങ്ങൾ സ്ഥീരീകരിച്ചിട്ടുണ്ട്. മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 62 പേരിൽ 42 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രിയിൽ 3, പത്ത് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നു. 7എണ്ണം മേപ്പാടിയിലേക്ക് മാറ്റി. ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 41 മൃതദേഹങ്ങളാണുള്ളത്, ഇതില്‍ 16 ശരീരഭാഗങ്ങളാണ്. അതേസമയം, 120ലേറെ പേര്‍ ചികിത്സയിലുണ്ട്. വിംസ് ആശുപത്രിയില്‍ മാത്രം 83 പേരും മേപ്പാടിയിൽ 27ഉം കല്‍പ്പറ്റ ജിഎച്ച് 13 പേരുമാണ് ചികിത്സയിലുള്ളത്. ഇനിയും 98 പേരെ കാണാനല്ലെന്നാണ് വിവരം. ഇതുവരെ 20 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *