ബിയർ, വൈൻ, റെഡി ടു ഡ്രിങ്ക് കോക്ടെയിൽ തുടങ്ങിയവയെല്ലാം ഒന്റാരിയോയിലെ കോർണർ സ്റ്റോറുകളിലും ഇനി ലഭ്യമാകും. ഹാർഡ് ഐസ്ഡ് ടീ പോലുള്ള റെഡി ടു ഡ്രിങ്ക് പാനീയങ്ങൾ ഓഗസ്റ്റ് ഒന്ന് മുതൽ ഗ്രോസറി സ്റ്റോറുകളിൽ ലഭ്യമാകും. ബിയർ, വൈൻ എന്നിവ കോർണർ സ്റ്റോറുകളിൽ സെപ്റ്റംബർ 5 മുതലാണ് ലഭ്യമാക്കുക. ഒന്റാരിയൻ പ്രീമിയർ തങ്ങളുടെ ആൽക്കഹോൾ എക്സ്പാൻഷൻ പ്ലാൻ വെളിപ്പെടുത്തവേയാണ് ഇക്കാര്യം വിശദമാക്കിയത്.
നിലവിൽ, സർക്കാർ നിയന്ത്രണത്തിലുള്ള ലിക്കർ കൺട്രോൾ ബോർഡ് ഓഫ് ഒന്റാരിയോയുടെ സ്റ്റോറുകളിൽ നിന്നാണ് നിലവിൽ എല്ലാ തരത്തിലുള്ള മദ്യവും ഒന്റാരിയോയിൽ ലഭ്യമാകുന്നത്. സ്വകാര്യ ഉടമസ്ഥതയിലുള്ള ബിയർ സ്റ്റോറുകളിലൂടെ ബിയറും വാങ്ങാൻ സാധിക്കും. നിലവിലെ പദ്ധതി പ്രകാരം, പ്രവിശ്യയിലെ 450 ഗ്രോസറി സ്റ്റോറുകളിൽ ബിയർ, സൈഡർ എന്നിവ വിൽക്കും.
വരുന്ന ആഴ്ചകളിൽ റീട്ടെയ്ലർമാർക്ക് ഇതിനായുള്ള ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കും. ലൈസൻസ് ലഭിക്കുന്നവർക്ക് മദ്യം വിൽക്കാൻ സാധിക്കും. 2023 ഡിസംബറിൽ പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട നടത്തിയ പ്രഖ്യാപനത്തിൽ ഇത്തരത്തിലുള്ള 8,500 സ്റ്റോറുകൾ ആരംഭിക്കുമെന്ന് ഡഗ് ഫോർഡ് പ്രഖ്യാപിച്ചിരുന്നു.
ഒന്റാരിയോയിലെ കോർണർ സ്റ്റോറുകളിൽ ബിയറും വൈനും: പദ്ധതി ഓഗസ്റ്റ് ഒന്ന് മുതൽ
Reading Time: < 1 minute






