ക്യുബെക്ക്, ഒന്റാറിയോ എന്നിടങ്ങളിൽ ശക്തമായ ഇടിമിന്നൽ മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ. ഇന്ന് ഉച്ചയ്ക്കും വൈകുന്നേരവും ശക്തമായ കാറ്റും, ആലിപ്പഴവും കനത്ത മഴയ്ക്ക്കാരണമാകുന്ന അപകടകരമായ ഇടിമിന്നലും സാധ്യതയുണ്ടെന്നും ഏജൻസി മുന്നറിയിപ്പിൽ പറയുന്നു.
തെക്ക് പടിഞ്ഞാറൻ ഒട്ടാവ, പെംബ്രോക്ക്, നോർത്ത് ബേ എന്നിവയ്ക്കടുത്തുള്ള ഒന്റാരിയോ അതിർത്തി മേഖലയിൽ നിന്ന് മധ്യ ക്യുബെക്കിലെ മിസ്റ്റിസ്സിനിക്ക് വടക്ക് വരെ മുന്നറിയിപ്പ് നിലനിൽക്കുന്നു. ക്യൂബെക് സിറ്റി, മോൺട്രിയോൾ എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങൾ നിലവിൽ മുന്നറിയിപ്പിന്റെ ബാധിത പ്രദേശത്തല്ലെന്നും റിപ്പോർട്ട് പറയുന്നു.
ശക്തമായ കാറ്റ് നിലവിലെ മുന്നറിയിപ്പ് പ്രദേശത്തിന് അപ്പുറത്തേക്ക് വ്യാപിക്കാൻ സാധ്യതയുണ്ട്. ഒരുപക്ഷേ, ബാരി, ഹണ്ട്‌സ്‌വില്ലെ, ഓൻ്റാറിയോ മുനിസിപ്പാലിറ്റികളിലേക്കും ടൊറൻ്റോയുടെ വടക്കുള്ള മറ്റ് കമ്മ്യൂണിറ്റികളിലേക്കും ബാധിച്ചേക്കാമെന്നും കാലാവസ്ഥാ നിരീക്ഷകൻ Kelsey McEwen വ്യക്തമാക്കുന്നു.
ചൂടും ഈർപ്പവും ചേർന്ന് താപനില 33 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. 110 km/h വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്, മൂന്ന് സെൻ്റീമീറ്റർ വ്യാസമുള്ള ആലിപ്പഴം, ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു.
ക്യുബെക്ക്, ഒന്റാറിയോ; ശക്തമായ ഇടിമിന്നലിന് സാധ്യത, മുന്നറിയിപ്പ് നൽകി
Reading Time: < 1 minute






