ഈ ആഴ്ച ടൊറൻ്റോ മേഖലയിലുടനീളം ശക്തമായ കാറ്റും 50 മില്ലിമീറ്റർ വരെ മഴയും ഉണ്ടാകുമെന്നും എൻവയോൺമെന്റ് കാനഡ. കൊളറാഡോ ന്യൂനമർദം ചൊവ്വാഴ്ച ഈ പ്രദേശത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ കനത്ത മഴയും ബുധനാഴ്ച വരെ തുടരുമെന്നും ദേശീയ കാലാവസ്ഥാ ഏജൻസി പറഞ്ഞു.
ബുധനാഴ്ച ശക്തമായ മഴയും കാറ്റും എത്തുന്നതിനോടൊപ്പം രാത്രി മഞ്ഞ് വീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ബിൽ കോൾട്ടർ പറഞ്ഞു.
മഞ്ഞ് വീഴ്ചയും ശീതകാല കൊടുങ്കാറ്റും വ്യാഴാഴ്ച രാവിലെ വരെ നീണ്ടുനിൽക്കും. ഇന്ന് വൈകുന്നേരം മണിക്കൂറിൽ 70 കി.മീ വേഗതയിൽ കാറ്റ് വീശുമെന്നും എന്നാൽ ബുധനാഴ്ചയോടെ 25 മുതൽ 50 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നും എൻവയോൺമെന്റ് കാനഡയുടെ കാലാവസ്ഥാ പ്രസ്താവനയിൽ പറയുന്നു.
വൈദ്യുതി മുടക്കം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഏജൻസി ചൂണ്ടിക്കാട്ടി. ടൊറൻ്റോ പ്രദേശം ഉൾപ്പെടെ കിഴക്കൻ ഒൻ്റാറിയോയുടെ ഭാഗങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ അഞ്ച് മുതൽ 15 സെൻ്റീമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്ന് എൻവയോൺമെൻ്റ് കാനഡ അറിയിച്ചു.
വെള്ളിയാഴ്‌ച മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ താപനില വീണ്ടെടുക്കാൻ തുടങ്ങുമെന്നും, വാരാന്ത്യത്തിലും അടുത്ത ആഴ്‌ച ഭൂരിഭാഗത്തിലും ചൂടുള്ളതുമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്നും കോൾട്ടർ കൂട്ടിച്ചേർത്തു.







