കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പഞ്ചാത്തലത്തിൽ ധനസമാഹരണം ആരംഭിച്ച് ടൊറൻ്റോ മലയാളി സമാജം. ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവർ, സ്വന്തം കിടപ്പാടവും സകലതും നഷ്ടപ്പെട്ടവരെ കൈപിടിച്ചുകയറ്റുന്നതിനായി ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകാൻ ടൊറൻ്റോ മലയാളി സമാജം അഭ്യർത്ഥിക്കുന്നു.
സമാഹരിച്ച പണം ഉപയോഗിച്ച് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട 5 കുടുംബങ്ങൾക്ക് പ്രാദേശിക ചാരിറ്റികളുടെ സഹായത്തോടെ വീട് വെക്കാനുള്ള സഹായം നൽകുമെന്നും മലയാളി സമാജം പറയുന്നു.
ദുരന്തത്തില്‍ ഇതുവരെ കണ്ടെടുത്തത് 240 മൃതദേഹങ്ങള്‍. 225 പേരെ ഇനിയും കണ്ടെത്താനുള്ളതെന്നും അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. അതേസമയം, സര്‍ക്കാർ ഇതുവരെയായി ഔദ്യോഗികമായി സ്ഥിരീകരിച്ചത് 158 മരണങ്ങളാണ്.







