കാനഡയിൽ “Look-Smell-Taste” എന്ന ക്യാംപെയ്നുമായി Too Good To Go എന്ന ആപ്പ്. ബെസ്റ്റ് ബിഫോർ ഡേറ്റ് കഴിഞ്ഞതിനു ശേഷം ഭക്ഷ്യോൽപ്പന്നങ്ങൾ കഴിക്കുന്നത് സുരക്ഷിതമാണോ എന്ന് കണ്ടെത്താൻ ആപ്പിന്റെ പുതിയ ക്യാംപെയ്നിലൂടെ സാധിക്കും.
പദ്ധതി പ്രകാരം ഇത്തരത്തിൽ കഴിക്കാൻ സാധിക്കുന്ന ചില ഉൽപ്പന്നങ്ങൾക്ക് മേൽ സ്റ്റിക്കർ പതിക്കും. ഇതിനായി രാജ്യത്ത് ഉടനീളമുള്ള ഉൽപ്പാദകരുമായും റീറ്റെയ്ലർമാരുമായും ആപ്പ് കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ബെസ്റ്റ് ബിഫോർ ഡേറ്റ് എന്നത് ഉൽപ്പന്നതിന്റെ ഫ്രഷ്നസിനെ സൂചിപ്പിക്കുന്നത് ആണെന്നും കഴിക്കുന്നത് സുരക്ഷിതമാണോ എന്ന് കാണിക്കുന്നത് അല്ലെന്നും യുബിസിയിലെ ഫുഡ് സേഫ്റ്റി എഞ്ചിനിയറിങ് പ്രൊഫസർ ആയ സിയുൻ വാങ് പറയുന്നു. ക്യാംപെയ്നിലൂടെ ഇത്തരം ഭക്ഷണം കഴിക്കുന്നത് സുരക്ഷിതമാണോ എന്ന് കൃത്യമായി അറിയാൻ സാധിക്കും.
ബെസ്റ്റ് ബിഫോർ ഡേറ്റ്, അറിയാൻ കാനഡയിൽ പുതിയ ആപ്പ്

Reading Time: < 1 minute