2023-ൽ 379,448 പുതിയ പൗരന്മാരെ സ്വാഗതം ചെയ്ത് കാനഡ. ഇത് കഴിഞ്ഞ നാല് വർഷങ്ങളിലെ ഏറ്റവും ഉയർന്ന വാർഷിക നിരക്കാണ്. 2023 ലെ മൂന്നാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) വരെ 104,656 പൗരന്മാരെയും ഏപ്രിലിൽ 15,337 പൗരന്മാരെയുമാണ് സ്വാഗതം ചെയ്തത്.
2023 | 379,448 |
2022 | 375,610 |
2021 | 137,164 |
2020 | 110,994 |
2023-ൽ 200-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ കനേഡിയൻ പൗരന്മാരായി. ഇന്ത്യക്കാർ തന്നെയാണ് ഏറ്റവും കൂടുതൽ കനേഡിയൻ പൗരന്മാരായത് (ഏകദേശം 21%). ഇന്ത്യക്കാർക്കൊപ്പം ഫിലിപ്പീൻസ്, നൈജീരിയ, സിറിയ, പാകിസ്ഥാൻ, ഇറാൻ, ചൈന, അമേരിക്ക, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരും 2023-ൽ കാനഡയിലെ പുതിയ പൗരന്മാരുടെ 50% വും ഉൾക്കൊള്ളുന്നു.
ഏറ്റവും പുതിയ IRCC പ്രോസസ്സിംഗ് റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ ആറ് മാസത്തിനിടെ കനേഡിയൻ പൗരത്വ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിന് IRCC ശരാശരി 15 മാസമെടുത്തു.
Country of Birth | 2023 | 2022 | 2021 | 2020 |
Total | 379,448 | 375,610 | 137,164 | 110,994 |
India | 78,714 | 59,580 | 20,860 | 15,418 |
Philippines | 36,871 | 41,586 | 18,242 | 15,991 |
Nigeria | 14,323 | 12,688 | 3,292 | 2,287 |
Pakistan | 13,384 | 15,207 | 5,551 | 4,740 |
Syria | 12,999 | 20,519 | 10,054 | 7,247 |
People’s Republic of China | 12,621 | 10,821 | 5,147 | 4,708 |
Iran | 10,757 | 13,085 | 4,853 | 4,888 |
United States of America | 8,599 | 9,243 | 3,479 | 2,480 |
France | 8,266 | 8,174 | 2,733 | 2,319 |
Brazil | 6,895 | 5,294 | 1,356 | 843 |
