ചരിത്രത്തിലെ ആദ്യത്തെ പണിമുടക്ക് അവസാനിപ്പിക്കാൻ ഒൻ്റാറിയോ പബ്ലിക് സർവീസ് എംപ്ലോയീസ് യൂണിയനുമായി ഒരു താൽക്കാലിക കരാറിലെത്തി LCBO.
24 മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷമാണ് പണിമുടക്ക് അവസാനിപ്പിക്കാൻ ധാരണയായത്. സ്റ്റോറുകൾ തിങ്കളാഴ്ച വീണ്ടും തുറക്കുമെന്ന് എൽസിബിഒ അറിയിച്ചു.
താൽക്കാലിക കരാറിൻ്റെ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല. എന്നാൽ കൺവീനിയൻസ് സ്റ്റോറുകൾ, ഗ്രോസറി സ്റ്റോർ, ചില്ലറ വ്യാപാരികൾ എന്നിവയിലേക്ക് മദ്യ വിൽപ്പന വ്യാപിപ്പിക്കാനുള്ള സർക്കാരിൻ്റെ പദ്ധതിയെ യൂണിയൻ രൂക്ഷമായി വിമർശിച്ചിരുന്നു.







