കഴിഞ്ഞ വർഷം ഭൂമിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ വർഷമായിരുന്നതായി യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് (C3S) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും ചൂടേറിയ 100,000 വർഷങ്ങളിൽ ഒന്നായിരിക്കാനനും സാധ്യതയുണ്ടെന്നും ഏജൻസി വ്യക്തമാക്കി. കാലാവസ്ഥാ റെക്കോർഡുകൾ നിരന്തരം തകർന്നതിനെത്തുടർന്ന് ശാസ്ത്രജ്ഞർ ഈ നേട്ടം പ്രതീക്ഷിച്ചിരുന്നു. ജൂൺ മുതൽ ഓരോ മാസവും മുൻ വർഷങ്ങളിലെ സമാന മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ലോകത്തിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നതായും റിപ്പോർട്ട് കൂട്ടിച്ചേർത്തു.കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും ചൂടേറിയത് മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ നിരന്തരമായ വർദ്ധനവിയിലും ഇത് ഒരു നിർണായക ഘടകമായിരുന്നു. കടുത്ത ചൂട്, വരൾച്ച, കാട്ടുതീ പോലുള്ള തീവ്ര കാലാവസ്ഥാ സംഭവങ്ങൾ 2023-ൽ ആവൃത്തിയും തീവ്രതയും വർദ്ധിച്ചു. ഈ പ്രവണത തുടരുകയാണെങ്കിൽ, ഭാവിയിൽ കൂടുതൽ ദയനീയമായ പ്രത്യാഘാതങ്ങൾ നേരിടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് ഓർമ്മപ്പെടുത്തുന്നു. 2023-ൽ, ശരാശരി, മനുഷ്യർ വ്യാവസായിക തോതിൽ ഫോസിൽ ഇന്ധനങ്ങൾ കത്തിക്കാൻ തുടങ്ങിയ 1850-1900 കാലഘട്ടത്തിലെ പ്രീ-വ്യാവസായിക കാലത്തേക്കാൾ ഭൂമി 1.48 ഡിഗ്രീ സെൽഷ്യസ് ചൂടായിരുന്നു. ഈ കാലയളവിൽ അന്തരീക്ഷത്തിലേക്ക് കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് ഗണ്യമായി വർദ്ധിച്ചു. 2023-ൽ ഭൂമിയുടെ ശരാശരി താപനില വർദ്ധിച്ചെങ്കിലും 2015-ലെ പാരീസ് കരാറിൽ ലക്ഷ്യമിട്ട 1.5°C കടന്നില്ലെന്ന് യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് (C3S) സ്ഥിരീകരിച്ചു. എന്നിരുന്നാലും, 2023-ലെ ഏതാണ്ട് പകുതി ദിവസങ്ങളിലും താപനില 1.5°C കടന്നുവെന്നും ഇത് വളരെ ഗുരുതരമായ മുന്നറിയിപ്പാണെന്നും C3S പറയുന്നു.
