ഓക്ക് വില്ലിൽ ഡസൻ കണക്കിന് വാഹനങ്ങൾ തകർത്ത സംഭവത്തിൽ നാല് ഇന്ത്യൻ വിദ്യാർത്ഥികൾ അറസ്റ്റിൽ. നവംബർ 24-ന് റോസ്ഹിൽ ഡ്രൈവ്, ഷാഡി ഗ്ലെൻ റോഡിലാണ് സംഭവം നടന്നത്. ബ്രാംപ്ടണിൽ താമസിക്കുന്ന 19 കാരനായ ഗുർപാർക്കർ സിംഗ്, 20 കാരനായ അക്ഷ്ദീപ് സിംഗ്, 20 കാരനായ കനവ്പ്രീത് സിംഗ്, 21 കാരനായ ദിൽപ്രീത് സിംഗ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അന്വേഷണത്തിൽ, മൂന്ന് പ്രതികൾ വെളുത്ത ഹോണ്ട സിവിക് കാറിൽ സംഭവ സ്ഥലത്തെത്തിയതായും 25-ഓളം വാഹനത്തിന്റെ ചില്ലുകൾ തകർത്തതായും പണവും, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ മോഷ്‌ടിച്ചതായും പോലീസ് പറയുന്നു.
