ഫ്രൂട്ട് ജ്യൂസ് കുട്ടികളിലും മുതിർന്നവരിലും ശരീരഭാരം വർധിപ്പിക്കുന്നതായി 40 ലധികം പഠനങ്ങൾ വ്യക്തമാക്കി. ഓരോ ദിവസവും 100 ശതമാനം ഫ്രൂട്ട് ജ്യൂസ് കുടിക്കുന്ന കുട്ടികളുടെ ശരീരഭാരം വർധിച്ചതായി ടൊറന്റോ സർവകലാശാലയിലെയും ഹാർവാർഡ് സർവകലാശാലയിലെയും ഗവേഷകർ ജമാ പീഡിയാട്രിക്സിൽ പ്രസിദ്ധീകരിച്ച അവലോകനത്തിൽ പറഞ്ഞു.
100 ശതമാനം ഫ്രൂട്ട് ജ്യൂസ് ദിവസവും കുടിക്കുന്ന കുട്ടികളിൽ ബോഡി മാസ് ഇൻഡക്‌സ് 0.03 ആയി വർദ്ധിച്ചതായി കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. മുതിർന്നവരിൽ ശരീരഭാരം വർധിപ്പിക്കുന്നതായും പഠനം കണ്ടെത്തി. എന്നാൽ ഇത്തരം ജ്യൂസ് സ്ഥിരമായി കുടിക്കുന്നവരിൽ 0.21 ബിഎംഐ വർദ്ധനവ് കാണിക്കുന്നതായി ഗവേഷകർ പറയുന്നു. മുതിർന്നവരും കുട്ടികളും ശരീരഭാരം കൂട്ടുന്നതും അധിക കലോറി ഉപഭോഗവും ഒഴിവാക്കാൻ പഴച്ചാറിന്റെ ഉപയോഗം പരിമിതപ്പെടുത്തണമെന്ന് ഗവേഷകർ വ്യക്തമാക്കി.
കുട്ടികളിലും മുതിർന്നവരിലും 100% ഫലച്ചാറും ശരീരഭാരവും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതിനായി ഗവേഷകർ 17 കുട്ടികളെയും 25 മുതിർന്നവരെയും പഠനത്തിൽ ഉൾപ്പെടുത്തി. 100% ഫലച്ചാറിന്റെ ഉപഭോഗവും കുട്ടികളിലും മുതിർന്നവരിലും ശരീരഭാരത്തിലെ മാറ്റവും തമ്മിലുള്ള ബന്ധം നിർണ്ണയിക്കുക എന്നതായിരുന്നു ഗവേഷകരുടെ ലക്ഷ്യം.
മുതിർന്നവരിലും കുട്ടികളിലും 100 ശതമാനം പഴച്ചാറുകളും ശരീരഭാരത്തിലെ മാറ്റവും ഗവേഷകർ പ്രത്യേകം പരിശോധിച്ചു.പരീക്ഷണങ്ങൾ താരതമ്യം ചെയ്യാൻ കലോറിയില്ലാത്ത പഴച്ചാറുകൾ ഉപയോഗിച്ചതായും പഠനം പറയുന്നു. പഠനത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ശരാശരി എട്ട് വയസ്സും മുതിർന്നവർക്ക് ശരാശരി 48 വയസ്സുമായിരുന്നു.
