റിയർവ്യൂ ക്യാമറയിലെ സോഫ്റ്റ്വെയർ പ്രശ്നം കാരണം ജീപ്പ് വാഗനീർ, ഗ്രാൻഡ് ചെറോക്കി മോഡലുകളിലായി 7,000-ലധികം വാഹനങ്ങൾ തിരിച്ചുവിളിച്ച് ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് (എഫ്സിഎ കാനഡ). ചില വാഹനങ്ങൾ റിവേഴ്സിൽ ഇടുമ്പോൾ ക്യാമറ ഡിസ്പ്ലേ ദൃശ്യമാകുന്നതിൽ തടസമുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. 2024 മോഡലുകളുൾപ്പെടെ മൊത്തം 7,025 തിരിച്ചുവിളിച്ചതായി FCA കാനഡ വ്യക്തമാക്കി.
ക്യാമറ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുന്നതിനായി ഉടമകൾ വാഹനം അംഗീകൃത ഡീലർഷിപ്പിൽ കൊണ്ടുപോകണമെന്ന് FCA കാനഡ പറയുന്നു.
2018 മെയ് മുതൽ എല്ലാ പുതിയ പാസഞ്ചർ കാറുകൾ, എസ്യുവികൾ, ലൈറ്റ് പിക്കപ്പ് ട്രക്കുകൾ, മിനിവാനുകൾ എന്നിവയിലും ഈ സാങ്കേതികവിദ്യ ഉൾപ്പെടുത്തണമെന്ന് കാനഡയുടെ മോട്ടോർ വെഹിക്കിൾ സേഫ്റ്റി ആക്റ്റ് 2017-ൽ വ്യക്തമാക്കിയിരുന്നു.







