dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

കാനഡ വിടുന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വര്‍ധന; സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Reading Time: < 1 minute

കാനഡ വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്. 15 ശതമാനത്തിലധികം കുടിയേറ്റക്കാർ കാനഡ വിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങാനോ അല്ലെങ്കിൽ 20 വർഷത്തിനുള്ളിൽ മറ്റൊരു രാജ്യത്തേക്ക് കുടിയേറാനോ തീരുമാനിച്ചതായി ഒരു പുതിയ പഠനം പറയുന്നു. 1982 മുതൽ 2017 വരെയുള്ള കുടിയേറ്റക്കാരുടെ എമിഗ്രേഷൻ സ്റ്റാറ്റസ് പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. തായ്‌വാൻ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ഫ്രാൻസ്, ഹോങ്കോംഗ്, ലെബനൻ എന്നിവിടങ്ങളിൽ ജനിച്ച കുടിയേറ്റക്കാരും നിക്ഷേപക, സംരംഭക വിഭാഗങ്ങളിൽ പ്രവേശനം നേടിയവരും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു. ഈ രാജ്യങ്ങളിൽ ജനിച്ചവരിൽ 25 ശതമാനത്തിലധികം കുടിയേറ്റക്കാരും കാനഡയിൽ പ്രവേശിച്ച് 20 വർഷത്തിനുള്ളിൽ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയവരാണെന്നും റിപ്പോർട്ട് പറയുന്നു.

immigration consultants
REG immigration consultants

Leave a comment

Your email address will not be published. Required fields are marked *