dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Employement #Jobs

കാനഡയിൽ കൂടുതൽ തൊഴിലവസരം; പുതിയ കാംപെയ്ന്‍ ആരംഭിച്ച് ഫെഡറല്‍ സര്‍ക്കാര്‍

Reading Time: < 1 minute

കാനഡയുടെ തൊഴില്‍ വിപണിയെ ശക്തിപ്പെടുത്തുന്നതിനായി പുതിയ കാംപെയ്ന്‍ ആരംഭിച്ച് ഫെഡറല്‍ സര്‍ക്കാര്‍. തൊഴില്‍ വിപണിയില്‍ ആവശ്യമായ വൈദഗ്ധ്യം നേടാന്‍ സഹായിക്കുന്ന സാമ്പത്തിക സഹായങ്ങളും പ്രോഗ്രാമുകളും സംബന്ധിച്ച് ‘അപ്‌ഗ്രേഡ് യുവര്‍ സ്‌കില്‍സ് എന്ന അഡ്വെര്‍ടൈസിംഗ് കാംപെയ്ന്‍ ആരംഭിച്ചതായി എംപ്ലോയ്‌മെന്റ്, വര്‍ക്ക്‌ഫോഴ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് ഒഫിഷ്യല്‍ ലാംഗ്വേജ്‌സ് മിനിസ്റ്റര്‍ റാണ്ടി ബോയ്‌സൊണാള്‍ട്ട്. 18 വയസ്സ് മുതല്‍ 24 വയസ് വരെ പ്രായമുള്ള യുവാക്കളെയും തൊഴില്‍ മേഖലയില്‍ മികവ് നേടാന്‍ ആഗ്രഹിക്കുന്ന 25 വയസ് മുതല്‍ 54 വയസുള്ളവരെയും ലക്ഷ്യമിട്ട് ഫെബ്രുവരി 5 മുതല്‍ മാര്‍ച്ച് 31 വരെ കാംപെയ്ൻ സംഘടിപ്പിക്കുന്നത്.
സോഷ്യല്‍മീഡിയ, വെബ്‌സൈറ്റ്, ഡിജിറ്റല്‍ റേഡിയോ, പബ്ലിക് ഡിജിറ്റല്‍ ഡിസ്‌പ്ലെയ്‌സ്, നാഷണല്‍ ബ്രോഡ്കാസ്റ്റ് മീഡിയ എന്നിവയിലൂടെ കാംപയിന്‍ യുവാക്കളിലേക്കെത്തിക്കുന്നു. 
സാമ്പത്തിക സഹായം കൂടാതെ, എജ്യുക്കേഷന്‍ സേവിംഗ്‌സ് ബെനിഫിറ്റ്, യൂത്ത് വോളിയന്റര്‍ സര്‍വീസ്, വര്‍ക്ക്‌പ്ലെയ്‌സ്‌മെന്റ് അവസരങ്ങള്‍ എന്നിവയും കാംപെയ്‌നില്‍ ലഭ്യമാക്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് Canada.ca/develop-your-skills

Leave a comment

Your email address will not be published. Required fields are marked *