നിരവധി അപ്ഡേറ്റുകള്‍ അടുത്തിടെയായി വാട്ട്സാപ്പ് പുറത്തിറക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് ഫോണുകളിലെ ‘നിയർ ബൈ ഷെയറി’ന് സമാനമായ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണിപ്പോള്‍ വാട്ട്സാപ്പ്.
ഉപയോക്താക്കളുടെ സമീപമുള്ള വ്യക്തികളുമായി വേഗത്തില്‍ ഫയല്‍ കൈമാറാൻ സഹായിക്കുന്ന അപ്ഡേറ്റാണിത്. ഫോണ്‍ ‘ഷേക്ക്’ ചെയ്ത് അഭ്യർത്ഥന അയച്ചാല്‍ ഫയല്‍ കൈമാറാനുള്ള ഓപ്ഷൻ കാണാൻ സാധിക്കും. ഫോണില്‍ സേവ് ചെയ്തിട്ടുള്ള നമ്ബറുകളിലേക്ക് മാത്രമേ ഫയലുകള്‍ കൈമാറാൻ കഴിയൂ. വാട്ട്സാപ്പിലെ ഫോണ്‍ കോളുകള്‍ക്കും ടെക്സ്റ്റ് മെസേജുകള്‍ക്കും സമാനമായ രീതിയില്‍ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രൊട്ടക്ഷനിലാണ് പുതിയ ഫീച്ചറിന്റെയും പ്രവർത്തിക്കുന്നത്. വർഷങ്ങളായി ആൻഡ്രോയിഡ് ഫോണുകളില്‍ ഈ സേവനം പ്രവർത്തിക്കുന്നുണ്ട്. എന്നാല്‍ അഡ്വാൻസ്ഡ് സെക്യൂരിറ്റി സൗകര്യമുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രൊട്ടക്ഷനോടെ ഫയലുകള്‍ കൈമാറാനാകുക എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. നിലവില്‍ പരീക്ഷണത്തിലിരിക്കുന്ന ഈ ഫീച്ചറിന് ഭാവിയില്‍ അപ്ഡേറ്റുകള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.







