ടൊറന്റോയില്‍ 2,500 പുതിയ തൊഴിലവസരങ്ങളുമായി മെറ്റ. ടൊറന്റോയില്‍ പുതിയ കനേഡിയന്‍ എഞ്ചിനിയറിംഗ് ഹബ് തുറക്കുന്നതിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുമെന്ന് കമ്പനി വ്യക്തമാക്കി. നിലവിലുള്ള കനേഡിയന്‍ റിയാലിറ്റി ലാബുകളും AI റിസര്‍ച്ച് ടീമുകളും വികസിപ്പിക്കുന്നതിനൊപ്പം ടൊറന്റോ ഹബ് കാനഡയിലെ ആദ്യ വാട്സ്ആപ്പ്, മെസ്സഞ്ചര്‍, റിമോട്ട് പ്രസന്‍സ് എഞ്ചിനിയറിംഗ് ടീമുകള്‍ അവതരിപ്പിക്കും.
2021 ല്‍ ആരംഭിച്ച ‘മെറ്റാവേഴ്സ്’ എന്നറിയപ്പെടുന്ന മെറ്റയുടെ പുതിയ വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഹബ് സഹായിക്കുന്നും മെറ്റ വ്യക്തമാക്കി.
ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്, ഇക്കണോമിക് ഡെവലപ്മെന്റ്, ജോബ് ക്രിയേഷന് ആന്‍ഡ് ട്രേഡ് വിക് ഫിഡെലി എന്നിവര്‍ ചേർന്നാണ് പ്രഖ്യാപനം നടത്തിയത്.
ടൊറന്റോയില്‍ എഞ്ചിനിയറിംഗ് ഹബ്; 2,500 പുതിയ തൊഴിലവസരങ്ങളുമായി മെറ്റ
Reading Time: < 1 minute






