2025-ൽ അന്താരാഷ്ട്ര ബിരുദധാരികൾക്കായി മൂന്ന് പുതിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) അവതരിപ്പിക്കാനൊരുങ്ങി ബ്രിട്ടീഷ് കൊളംബിയ. അടുത്ത വർഷം മുതൽ ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ്, ഡോക്ടറേറ്റ് പ്രോഗ്രാമുകളിൽ നിന്നുള്ള യോഗ്യതയുള്ള സമീപകാല ബിരുദധാരികൾക്കായി ബാച്ചിലേഴ്സ് സ്ട്രീം,മാസ്റ്റേഴ്സ് സ്ട്രീം, ഡോക്ടറേറ്റ് സ്ട്രീം എന്നീ പ്രോഗ്രാമുകളാണ് ആരംഭിക്കുന്നത്.
അന്താരാഷ്‌ട്ര ബിരുദധാരികൾക്ക് കനേഡിയൻ സ്ഥിര താമസം (പിആർ) ലഭിക്കുന്നതിനും ബ്രിട്ടീഷ് കൊളംബിയയിലുടനീളം അവരുടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുക എന്നതാണ് സ്ട്രീമുകളുടെ ലക്ഷ്യം. ഓരോ പുതിയ സ്ട്രീമുകൾക്കും കുറഞ്ഞത് കനേഡിയൻ ഭാഷാ ബെഞ്ച്മാർക്ക് (CLB) 8 ആവശ്യമാണ്.
ബാച്ചിലേഴ്സ് സ്ട്രീം
യോഗ്യതയുള്ള പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങളിൽ നിന്ന് ബാച്ചിലേഴ്സ് ബിരുദമുള്ള സമീപകാല ബിരുദധാരികൾക്ക് അപേക്ഷിക്കാൻ സാധിക്കും. ബിരുദധാരികൾക്ക് യോഗ്യതയുള്ള, മുഴുവൻ സമയ ജോലി ഓഫർ ഉണ്ടായിരിക്കണം.
മാസ്റ്റേഴ്സ് സ്ട്രീം
യോഗ്യതയുള്ള പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങളിൽ നിന്ന് ബിരുദാനന്തര ബിരുദമുള്ള (ഏത് പഠനമേഖലയിലും) സമീപകാല ബിരുദധാരികൾക്ക്
ബിരുദധാരികൾക്ക് അപേക്ഷിക്കാൻ സാധിക്കും. അപേക്ഷിക്കർക്ക് ഒരു വിദഗ്ദ്ധ തൊഴിലിൽ മുഴുവൻ സമയ ജോലി ഓഫർ ഉണ്ടായിരിക്കണം.
ഡോക്ടറേറ്റ് സ്ട്രീം
യോഗ്യതയുള്ള പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദധാരികൾക്കും പിഎച്ച്ഡി ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാൻ സാധിക്കും.
അപേക്ഷകർക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ യോഗ്യതയുള്ള കനേഡിയൻ പോസ്റ്റ്-സെക്കൻഡറി സ്ഥാപനത്തിൽ നിന്ന് ബിരുദമോ ഡിപ്ലോമയോ സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം. കൂടാതെ ബീ.സി.യിലെ ഒരു തൊഴിലുടമയുടെ മുഴുവൻ സമയ ജോലി ഓഫർ ഉണ്ടായിരിക്കുകയും വേണം.