dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

കാല്‍ഗറിയില്‍ ജീവിതനിലവാരം കുറഞ്ഞു; ഭക്ഷണം വെട്ടിച്ചുരുക്കി ജനങ്ങൾ

Reading Time: < 1 minute

കാല്‍ഗറിയില്‍ ജീവിതനിലവാരം കുറയുന്നതായി റിപ്പോര്‍ട്ട്. 2020 മുതല്‍ ജീവിത നിലവാരം 14 ശതമാനം കുറഞ്ഞതായി കാല്‍ഗറി ഫൗണ്ടേഷന്റെ 2024 ക്വാളിറ്റി ഓഫ് ലൈഫ് റിപ്പോര്‍ട്ട്. ഉയര്‍ന്ന ജീവിതച്ചെലവ്, ഭവന വിപണിയിലെ സമ്മര്‍ദ്ദം, ജനസംഖ്യാ വര്‍ധന തുടങ്ങിയവ കാല്‍ഗറിയില്‍ താമസിക്കുന്നവരുടെ ജീവിതനിലവാരം തകരുന്നതിന് കാരണമായതായി റിപ്പോർട്ട് പറയുന്നു. ചെറിയ കുട്ടികളുള്ള കുടുംബങ്ങളാണ് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കുട്ടികള്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ തങ്ങളുടെ ഭക്ഷണം വെട്ടിച്ചുരുക്കിയതായി 39 ശതമാനം രക്ഷിതാക്കളും പറയുന്നതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കാല്‍ഗറിയിലെ ജനങ്ങളില്‍ 54 ശതമാനവും അനുയോജ്യമായ താമസസൗകര്യം കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. 2023 ല്‍ ഇത് 40 ശതമാനമായി ഉയര്‍ന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ താമസിക്കാന്‍ സ്ഥലം കണ്ടെത്തുന്നവര്‍ക്ക് സാമ്പത്തിക ബാധ്യത കൂടുതലാണെന്നും കണക്കുകൾ പറയുന്നു.
ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പലചരക്ക് സാധനങ്ങളുടെ വിലയില്‍ ഗണ്യമായ വര്‍ധന ഫുഡ് ബാങ്ക് പോലുള്ള സേവനങ്ങളുടെ ആവശ്യം വര്‍ധിക്കാന്‍ കാരണമായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *