dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

പലിശ നിരക്ക് വീണ്ടും കുറച്ച് ബാങ്ക് ഓഫ് കാനഡ

Reading Time: < 1 minute

ബാങ്ക് ഓഫ് കാനഡ അതിൻ്റെ പ്രധാന പലിശ നിരക്ക് തുടർച്ചയായ രണ്ടാം തവണയും കുറച്ചു. പ്രധാന പലിശ നിരക്ക് കാൽ ശതമാനം കുറച്ച് 4.5 ശതമാനമായി. സെൻട്രൽ ബാങ്ക് ജൂണിൽ ആദ്യമായി പോളിസി നിരക്ക് കുറച്ചിരുന്നു.അഞ്ച് ശതമാനത്തിൽ നിന്ന് 4.75 ശതമാനമായാണ് കുറച്ചിരുന്നത്.
പണപ്പെരുപ്പം കുറയുന്നത് തുടരുകയാണെങ്കിൽ, കൂടുതൽ നിരക്ക് കുറയ്ക്കൽ പ്രതീക്ഷിക്കാമെന്ന് ഗവർണർ ടിഫ് മക്ലെം സൂചന നൽകി.

കഴിഞ്ഞ മാസം തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമായിരുന്നു. ദുർബലമായ സാമ്പത്തിക സാഹചര്യങ്ങളും തൊഴിൽ വിപണിയിലെ പ്രവർത്തനത്തെ മന്ദഗതിയിലാക്കിയതായും റിപ്പോർട്ട് പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *